Tuesday , August   21, 2018
Tuesday , August   21, 2018

ഡ്രോൺ സാങ്കേതിക വിദ്യ: ആരവ് അൻമാൻഡ് സിസ്റ്റവും  കിഫ്ബിയും കൈകോർക്കുന്നു

കൊച്ചി - ഡ്രോൺ സാങ്കേതിക വിദ്യയിൽ മുൻനിരക്കാരായ ആരവ് അൺമാൻഡ് സിസ്റ്റംസ് (എ.യു.എസ്)  കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ് ഫണ്ട് ബോർഡ് (കിഫ്ബി), തെമാറ്റിക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി കൈകോർക്കുന്നു.
ഈ സഹകരണത്തിലൂടെ റോഡ്, കനാൽ മാപ്പിങ്, ഓപ്പൺ കാസ്റ്റ് മൈനുകൾ, ഇലക്ട്രിക്ക് ലൈനുകൾ തുടങ്ങിയ വിവിധ മേഖലകളിൽ കമ്പനി ഡ്രോൺ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കും.
തദ്ദേശീയ സർവെ ഗ്രേഡായ പി.പി.കെ ജി.പി.എസ് അധിഷ്ഠിതമായി തനിയെ പ്രവർത്തിക്കുന്ന എ.യു.എസിന്റെ ഡ്രോൺ തെമാറ്റിക്,  ഇൻഫോടെകിനെ റോഡ്, റെയിൽ ഇടനാഴികളുടെ മാപ്പിംഗിന് സഹായിക്കും. അതേ ഉൽപ്പന്നം തന്നെ കിഫ്ബിയുടെ റോഡ്, കനാൽ, ഇലക്ട്രിക് ലൈനുകൾ തുടങ്ങിയ ലീനിയർ ഇൻഫ്രാസ്ട്രക്ച്ചർ സിസ്റ്റങ്ങളുടെ പുരോഗതി വിലയിരുത്താനും ഉപയോഗിക്കും.
'ഇൻസൈറ്റ്-പിപികെ' എന്ന ഉൽപ്പന്നം മറ്റ് ഡ്രോണുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശത്ത് രണ്ടു തവണ പറത്തുന്നതിലൂടെ മൂന്നു മടങ്ങ് കൃത്യതയും സ്ഥിരതയുമായ റിസൽട്ടും നൽകും.
സംരംഭങ്ങൾക്ക് ഡ്രോൺ സാങ്കേതിക വിദ്യ എളുപ്പത്തിലും ചെലവു കുറച്ചും വാണിജ്യപരമായി സ്വീകരിക്കാവുന്ന തരത്തിലാണ് എ.യു.എസ് ഉൽപ്പന്നത്തിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡാറ്റ ശേഖരണവും പ്രോസസിംഗും വിശകലനവും എല്ലാം സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇത് സംരംഭങ്ങളുടെ ജോലി എളുപ്പമാക്കുന്നു. തദ്ദേശീയ സ്റ്റാർട്ട്അപ്പ് എന്ന നിലയിൽ എ.യു.എസ് മികച്ച വിൽപ്പനാനന്തര സേവനവും സാങ്കേതിക സഹായവും നൽകി വരുന്നു.
കിഫ്ബിയുടെയും തെമാറ്റിക് ഇൻഫോടെക്കിന്റെയും ഭാഗമാകാൻ സാധിച്ചതിന്റെ ആവേശത്തിലാണെന്നും ഡ്രോൺ അധിഷ്ഠിത സേവനങ്ങളിലൂടെ ഇടപാടുകാരുടെ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമവും സമാനതകളില്ലാത്ത സേവനങ്ങളുമാണ് ഉറപ്പുനൽകുന്നതെന്നും കൂടുതൽ നൂതനമായ ചെലവു കുറഞ്ഞ കാര്യക്ഷമത കൂടിയ സേവനങ്ങൾ ലഭ്യമാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും സഹ സ്ഥാപകനും സിഇഒയുമായ വിപുൽ സിങ് പറഞ്ഞു.
ഈ ആവാസ വ്യവസ്ഥയിലേക്ക് ഡ്രോൺ സാങ്കേതിക വിദ്യയുടെ കരുത്ത് എത്തിക്കാനായി എ.യു.എസുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസന കമ്പനി എന്ന നിലയിൽ സംസ്ഥാനത്തിന്റെ ക്ഷേമത്തിലേക്കാണ് ഉറ്റുനോക്കുന്നതെന്നും എ.യു.എസ് ഡ്രോണുകൾ ഉപയോഗിച്ച് പെട്ടെന്ന് ഡാറ്റ കളക്ഷനും സർവെ ഗ്രേഡ് കൃത്യതയും സാധ്യമാകുമെന്നും കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ് ഫണ്ട് ബോർഡ് ചീഫ് പ്രൊജക്റ്റ് എക്‌സാമിനർ എസ്.ജെ. വിജയദാസ് പറഞ്ഞു.
റോഡ്, റെയിൽ ഇടനാഴിയുടെ മാപ്പിങിന് ഓട്ടോമേറ്റഡ് ടെക്‌നിക്കുകൾ ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും എ.യു.എസ് ഡ്രോണുകൾ മാപ്പിങിനും സർവെക്കും ഏറെ അവസരങ്ങളാണ് തുറന്നു തരുന്നതെന്നും തെമാറ്റിക്‌സ് ഇൻഫോടെക് ഡയറക്ടർ എം.എസ്. രാജു പറഞ്ഞു.

 

Latest News