Monday , October   15, 2018
Monday , October   15, 2018

ദുബായില്‍ ലംബോര്‍ഗിനിയുമായി ചീറിപ്പാഞ്ഞ ടൂറിസ്റ്റിന് പിഴ 1.70 ലക്ഷം ദിര്‍ഹം

ദുബയ്- യുഎഇ സന്ദര്‍ശനത്തിനെത്തിയ യുറോപ്പില്‍ നിന്നുള്ള ടൂറിസ്റ്റ് ലംബോര്‍ഗിനിയുമായി ചീറിപ്പാഞ്ഞ് വെട്ടിലായി. വാടകയ്‌ക്കെടുത്ത സൂപ്പര്‍ കാറുമായി ശൈഖ് സായിദ് റോഡിലൂടെ മണിക്കൂറില്‍ 240 കിലോമീറ്റര്‍ മിന്നല്‍ വേഗതയില്‍ ഓടിച്ചതാണ് വിനയായത്. ഡ്രൈവിങ് നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് വിദേശ ടൂറിസ്റ്റിന് 1,70,000 ദിര്‍ഹമാണ് അധികൃതര്‍ പിഴയിട്ടത്. പുലര്‍ച്ചെ 2.30-നായിരുന്നു വേഗ പ്രകടനം. ഇതു റഡാറില്‍ പതിഞ്ഞതോടെ കാറോടിച്ച യുറോപ്പുകാരന്‍ വെട്ടിലാകുകയായിരുന്നുവെന്ന് ഇമാറാത്ത് അല്‍ യൗം റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News