Sorry, you need to enable JavaScript to visit this website.

ആറു ലക്ഷം റിയാൽ വിദേശത്തേക്ക്  കടത്തുന്നതിനിടെ ഇന്ത്യക്കാരൻ പിടിയിൽ

ആറു ലക്ഷത്തിലേറെ റിയാൽ വിദേശത്തേക്ക് കടത്തുന്നതിനിടെ ദമാം എയർപോർട്ടിൽ വെച്ച് പിടിയിലായ ഇന്ത്യക്കാരന്റെ കാലുകളിൽ കെട്ടിവെച്ച നോട്ടുകെട്ടുകൾ. 

ദമാം - ആറു ലക്ഷത്തിലേറെ റിയാൽ വിദേശത്തേക്ക് കടത്തുന്നതിനുള്ള ഇന്ത്യക്കാരന്റെ ശ്രമം ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. കാലുകളിൽ കെട്ടിവെച്ചാണ് യുവാവ് 500, 100 റിയാലിന്റെ നോട്ടുകെട്ടുകൾ കടത്താൻ ശ്രമിച്ചത്. നന്നായി കെട്ടിയ നോട്ടുകെട്ടുകൾ കാലുകളിൽ സോക്‌സുകൾക്ക് താഴെ ഒളിപ്പിച്ച് അതിനു മുകളിൽ പാന്റ് താഴ്ത്തിയിടുകയാണ് ഇന്ത്യക്കാരൻ ചെയ്തത്. യാത്രാ നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറാൻ പോകുന്നതിനിടെയാണ് സുരക്ഷാ വകുപ്പുകൾ ഇന്ത്യക്കാരനെ പിടികൂടിയത്. ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് വിമാനത്തിലേക്ക് കടത്തിവിടുന്നതിനു മുന്നോടിയായ ദേഹപരിശോധനക്കിടെ ഇന്ത്യക്കാരന്റെ പക്കൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. 6,03,000 റിയാലാണ് ഉണ്ടായിരുന്നത്.

3 August 2018

Uploaded by alfirdouse on 2018-08-03.

ചോദ്യം ചെയ്യുന്നതിന് തൊണ്ടി സഹിതം ഇന്ത്യക്കാരനെ പിന്നീട് ദമാം എയർപോർട്ട് കസ്റ്റംസിന് കൈമാറുകയായിരുന്നു. പണത്തിന്റെ നിയമ സാധുതയും ഉറവിടവും തെളിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 
കാലുകളിൽ നോട്ടുകെട്ടുകൾ കെട്ടിവെച്ച യാത്രക്കാരൻ ദമാം എയർപോർട്ടിൽ വെച്ച് സുരക്ഷാ വകുപ്പുകളുടെ പിടിയിലായതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പണം വെളുപ്പിക്കൽ വിരുദ്ധ നിയമം അനുസരിച്ച് സൗദിയിൽ നിന്ന് പുറത്തേക്ക് പോകുന്നവരും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവരും പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലിൽ കൂടുതൽ മുൻകൂട്ടി വെളിപ്പെടുത്താതെ കൈവശം വെക്കുന്നതിന് വിലക്കുണ്ട്. പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലിൽ കൂടുതലുള്ള തുകയെ കുറിച്ച് യാത്രക്കാർ പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകി മുൻകൂട്ടി വെളിപ്പെടുത്തൽ നിർബന്ധമാണ്. 

Latest News