Tuesday , August   21, 2018
Tuesday , August   21, 2018

കുര്‍കുറെയില്‍ പ്ലാസ്റ്റിക്ക്, സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കമ്പനി 

ഇന്ത്യയിലെ പ്രമുഖ ക്രിസ്പ് ബ്രാന്‍ഡായ കുര്‍കുറെയില്‍ പ്ലാസ്റ്റിക്കെന്ന് ആരോപിച്ച് വൈറലായ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് എന്നീ സമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ പെപ്‌സികോ പരാതി നല്‍കി. ദല്‍ഹി ഹൈക്കോടതിയിലാണ് കമ്പനി പരാതിയുമായി സമീപിച്ചിരിക്കുന്നത്. വീഡിയോ പബ്ലിഷ് ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ അനുവാദം നല്‍കിയെന്നും അതിനാല്‍ കമ്പനിക്ക് ദുഷ്‌പേരുണ്ടായി എന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പെപ്‌സികോ വ്യക്തമാക്കുന്നു. പാക്കറ്റില്‍ നിന്നും കുര്‍കുറെ പുറത്തെടുത്ത്  കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സാഹചര്യത്തിലാണ് കമ്പനി കോടതിയെ സമീപിച്ചത്.  സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കാരണം തങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ ഇവ പ്രചരിപ്പിച്ച 3412 ഫേസ്ബുക്ക് ലിങ്കുകള്‍, 20244 ഫേസ്ബുക്ക് പോസ്റ്റുകള്‍ 242 വീഡിയോകള്‍ 6 ഇന്‍സ്റ്റാഗ്രാം ലിങ്കുകള്‍, 562 ട്വീറ്റുകള്‍ എന്നിവ നീക്കം ചെയ്യണം എന്നതാണ് പ്രധാന ആവശ്യം. 

Latest News