Tuesday , August   21, 2018
Tuesday , August   21, 2018

ഉത്തമ സേവനത്തിന്റെ മാതൃക

ജിദ്ദ ഇന്ത്യൻ കോണ്‌സുലേറ്റ് അധികൃതരിൽ നിന്ന് ജമാൽ വട്ടപ്പൊയിൽ ഉപഹാരം ഏറ്റുവാങ്ങുന്നു. 
വളണ്ടിയർ ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര ക്ലാസെടുക്കുന്നു. 
ഹജ് വളണ്ടിയർമാർ കഞ്ഞി പാകം ചെയ്യുന്നു.

 ഓരോ ഹജ്ജ് കാലവും കെഎംസി സി പ്രവർത്തകർക്ക് സേവനത്തിന്റെ വസന്ത കാലമാണ്.
ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തുന്ന ഹാജിമാരെ സഹായിക്കാൻ കിട്ടുന്ന അവസരം  ഏറെ പുണ്യം നിറഞ്ഞ കർമമാണ്. പ്രവാചകന്റെ  (സ)കാലത്തു തന്നെ ഹാജിമാരെ സഹായിക്കാൻ സഹാബാക്കൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു എന്ന ചരിത്ര വസ്തുത ഏറെ പ്രചോദനവും നൽകുന്നു. സൗദി കെഎംസിസി ഈ വർഷം മൂവ്വായിരം വളണ്ടിയർമാരെയാണ് സേവനത്തിനു സജ്ജമാക്കുന്നത്.സൗദി കെഎംസിസി ഹജ്ജ് വളണ്ടിയർ വിങ് ആറു വിഭാഗമായി തരം തിരിച്ചു അതി വിപുലമായ സേവന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഒന്ന് -മിഷൻ  എയർപോർട്ട്: ജിദ്ദയിലെയും മദീനയിലെയും എയർപോർട്ട് കേന്ദ്രീകരിച്ച് അവിടെ എത്തിച്ചേരുന്ന ഹാജിമാർക്ക്  സേവനം ചെയ്യുന്ന വിഭാഗം.
രണ്ട്-പരിശുദ്ധ ഹറം കേന്ദ്രീകരിച്ചു മക്ക കെഎംസിസി വളണ്ടിയർമാരെ അണി നിരത്തി ഹറംപള്ളിയിൽ എത്തി വഴി തെറ്റുകയോ മറ്റോ ചെയ്യുന്നവരെ സഹായിക്കുന്നതും അസിസിയാ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹറം പള്ളിയിലേക്കു വരുന്ന ഹാജിമാരെ ബസ് കയറ്റുന്നതിനും മദീനയിൽ നിന്നും ജിദ്ദ എയർപോർട്ടിൽ നിന്നും എത്തുന്ന ഹാജിമാർക്ക് ഭക്ഷണ കിറ്റ് അടക്കം നൽകി ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് നടത്തുന്ന വിപുലമായ വളണ്ടിയർ വിങ് മൂന്ന്-വെള്ളിയാഴ്ചകളിൽ ജുമാ നിസ്‌കാരത്തിനു എത്തുന്ന ഹാജിമാർക്ക് ചെരിപ്പും വെള്ളവും നൽകുകയും ഖുദൈ പാർക്കിലേക്ക് ബസ് കയറാനും സഹായിക്കുന്ന മക്ക കെഎംസിസിയുടെയും ജിദ്ദ കെഎംസിസിയുടെയും വളണ്ടിയർമാർ അണിനിരക്കുന്ന മിഷൻ ഫ്രെഡേ വിങ്.
നാല്-മഷാഹിർ റെയിൽവേയിൽ ഹാജിമാരെ സഹായിക്കുന്ന വിങ് അഞ്ച്-  മിനയിലും മുസ്ദലിഫയിലും അറഫയിലും സേവനരംഗത്തു ഇറങ്ങുന്ന സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ചേരുന്ന ഏറ്റവും കൂടുതൽ അംഗങ്ങളെ അണി നിരത്തുന്ന മിന ബാച്ച്. ആറ്-മദീനയിലെ ഹറം ശരീഫിലും  താമസ കേന്ദ്രത്തിലും സഹായ പ്രവർത്തനം നടത്തുന്ന മദീന വിങ്. ഇങ്ങനെ വളരെ ശാസ്ത്രീയമായാണ് കെഎംസിസി വളണ്ടിയർ സംവിധാനം ഒരുക്കുന്നത്.
മിനയിലെ സേവന പ്രവർത്തനത്തോടൊപ്പം ഹാജിമാർക്ക് ഏറെ  ആശ്വാസം നൽകുന്ന ഒന്നാണ് കഞ്ഞി വിതരണം. മലയാളികൾ എവിടെ ചെന്നാലും അവർക്കു അവരുടേതായ ഭക്ഷണം തന്നെ കിട്ടണം.  എന്നാൽ മറ്റു നാട്ടുകാർ അവർക്കു കിട്ടുന്ന ഫുഡ് കഴിച്ചു ജീവിക്കും.  അറഫയിലും മുസ്ദലിഫയിലും നിന്ന് അവശരായി മിനയിൽ എത്തുന്ന ഹാജിമാർക്ക് ആയിരക്കണക്കിന്  ലിറ്റർ കഞ്ഞിയും അതിനൊപ്പം അച്ചാറും നൽകുന്നത് ആശ്വാസകരമാണ്. 
കെ പി മുഹമ്മദ് കുട്ടി ചെയർമാനും ജമാൽ വട്ടപ്പൊയിൽ ജനറൽ കൺവീനറും  അഹമ്മദ് പാളയാട്ട് ഖജാൻജിയുമായ ഒരു വലിയ സംഘടനാ സംവിധാനം ഇതിനായി ജോലി ചെയ്യുന്നു. ജനറൽ ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര വളണ്ടിയർമാർക്ക് മാർഗ നിർദേശം  നൽകുന്നു. അബുബക്കർ അരിമ്പ്ര, സി.കെ ശാക്കിർ, ഉനൈസ് തിരൂർ, കുഞ്ഞുമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ (മക്ക), ശരീഫ് കാസർകോട്, ഗഫൂർ പട്ടാമ്പി, ഒ.കെ റഫീഖ് (മദീന)എന്നിവരാണ് നേതൃനിരയിൽ.  

 



 

Latest News