Tuesday , August   21, 2018
Tuesday , August   21, 2018

പുതുതലമുറ  ലക്‌സസ് ഇ.എസ്. 300 എച്ച്  ഇന്ത്യൻ റോഡിലിറങ്ങി

കോഴിക്കോട്- ഏഴാം തലമുറയിലെ ലെക്‌സസ് ഇ.എസ് 300 എച്ച് റോഡിലേക്കെത്തി. കൂടുതൽ മികച്ച പുറംരൂപകൽപ്പനയും ഉന്നത ഡ്രൈവിംഗ് സൗകര്യങ്ങളും നൽകാനാവുന്ന പുതിയ ഷാസിയുമായാണ് ലെക്‌സസ് ഇ.എസിന്റെ നിർമാണം. 2.5 ലിറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിൻ എന്നിവയുടെ ശക്തിയുമായി ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സംവിധാനത്തിന്റെ നാലാം തലമുറ കൂടിയാണ് ഹൈബ്രിഡ് ഇലക്ട്രിക് ഇ.എസ്. 300 എച്ച്. ഈ വിഭാഗം കാറുകളിൽ കാണാത്തത്ര മികച്ച രൂപകൽപ്പനാ വൈഭവവും ദൃശ്യമാണ്.
കെ. (ജി. എ.-കെ.) സംവിധാനത്തിലുള്ള ഏറ്റവും പുതിയ ആഗോള രൂപകൽപ്പനയാണ് ഇ 300 എച്ചിന്റെ മികച്ച സവിശേഷത. ഡിസൈനർമാർക്ക് അതുല്യമായ സ്വാതന്ത്ര്യമാണിത് നൽകുന്നത്. 998.6 മില്ലീമീറ്റർ ലെഗ് സ്‌പെയിസിന്റെ പിൻബലത്തോടെ പിൻസീറ്റിലിരിക്കുന്നവർക്കും മികച്ച സൗകര്യങ്ങളാണ്  ഇതിൽ ലഭിക്കുന്നത്. തങ്ങളുടെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന വാഹനമായിരിക്കും ലെക്‌സസ് ഇ എസ് എന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ എൻ. രാജ പറഞ്ഞു. 
ഉപഭോക്താക്കളുടെ നിലവാരവും താൽപ്പര്യവും പരിഗണിച്ച് ഏറ്റവും മികച്ച അനുഭവങ്ങൾ പ്രദാനം ചെയ്യാനാവും വിധമാണതു രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോ ആറ് മാനദണ്ഡങ്ങൾക്കനുസൃതമായ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനത്തിലാണിതു തയാറാക്കിയിരിക്കുന്നത്. 180 കെ.ഡബ്ലിയു ശേഷിയും ലിറ്ററിന് 22.37 കിലോമീറ്റർ മൈലേജും ഏഴിഞ്ച് ഇൻസ്ട്രുമെന്റൽ പാനലും 454 ലിറ്റർ കാർഗോ സ്‌പെയ്‌സും അടക്കമുള്ള സൗകര്യങ്ങളും ഇതിനെ വ്യത്യസ്തവും മികവുറ്റതുമാക്കുന്നു. പുതിയ രൂപഭംഗി മുതൽ ഇന്റീരിയർ വരെ എല്ലാ രംഗത്തും ആകർഷകമായാണിതെത്തുന്നതെന്ന് ലെക്‌സസ് ഇന്ത്യയുടെ പ്രസിഡന്റ് പി.ബി. വേണുഗോപാൽ പറഞ്ഞു. 59,13,000 രൂപ എന്ന എക്‌സ്‌ഷോറൂം വിലയിലാവും കഴിഞ്ഞ ദിവസം മുതൽ ലെക്‌സസ് ഇ 300 എച്ച് ഇന്ത്യ മുഴുവൻ ലഭ്യമായിതുടങ്ങിയത്. 

Latest News