Tuesday , March   19, 2019
Tuesday , March   19, 2019

കട്ടന്‍ ചായ ആരോഗ്യത്തിന് അത്യുത്തമം 

കട്ടന്‍ ചായയ്ക്ക് നിരവധി ഗുണങ്ങള്‍ ആണുള്ളത്. ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത് സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്ഡ് ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. 
 എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത് സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഫ്‌ളേവനോയിഡ്‌സ് വളരെ ഫലപ്രദമാണ്. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും.
 കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത് തടയാന്‍ സഹായിക്കും. ഇത് പ്രോസ്‌റ്റേറ്റ്, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. 
 ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ട്രൈഗ്ലീസറൈഡ്‌സിന്റെ അളവ് കുറയ്ക്കാന്‍ കട്ടന്‍ ചായ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവ എല്‍ഡിഎല്‍ കുറയുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. 
 

Latest News