Monday , November   19, 2018
Monday , November   19, 2018

സൗദി യുദ്ധവിമാനം അസീറില്‍ തകര്‍ന്നുവീണു

അബഹ - സഖ്യസേനയുടെ ഭാഗമായ സൗദി റോയല്‍ എയര്‍ഫോഴ്‌സ് യുദ്ധ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അസീറില്‍ തകര്‍ന്നുവീണു. ടൊര്‍ണാഡോ ഇനത്തില്‍ പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 4.41 ന് ആണ് അസീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

 

Latest News