Sunday , September   23, 2018
Sunday , September   23, 2018

ശുചീകരണ തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിപ്പറിച്ചു

മദീനയിൽ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ശുചീകരണ  തൊഴിലാളി.

റിയാദിൽ ക്ലീനിംഗ് തൊഴിലാളിയുടെ മുഖത്തടിച്ച സൗദി യുവാവ് അറസ്റ്റിൽ
മദീന - നഗരസഭക്കു കീഴിലെ ശുചീകരണ ജോലികളുടെ കരാറേറ്റെടുത്ത കമ്പനിക്കു കീഴിലെ തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചും ക്രൂരമായി മർദിച്ചും നാലംഗ സംഘം പണം തട്ടിപ്പറിച്ചു. പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. അടുത്തിടെ ശുചീകരണ തൊഴിലാളികൾ ആക്രമണങ്ങൾക്ക് ഇരകളാകുന്ന പ്രവണത വർധിച്ചിട്ടുണ്ട്. യുവാക്കൾ ശുചീകരണ തൊഴിലാളികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിരുന്നു. 


റിയാദ് ഗർണാത്ത ഡിസ്ട്രിക്ടിലെ അൽശുഹദാ പാർക്കിൽ വെച്ച് യുവാവ് ശുചീകരണ തൊഴിലാളിയുടെ മുഖത്തടിക്കുന്നു. 

അതേസമയം, റിയാദിൽ ശുചീകരണ തൊഴിലാളിയുടെ മുഖത്തടിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. കിഴക്കൻ റിയാദിലെ ഗർണാത്ത ഡിസ്ട്രിക്ടിലെ അൽശുഹദാ പാർക്കിൽ വെച്ചാണ് ശുചീകരണ തൊഴിലാളിയായ ബംഗ്ലാദേശുകാരനെ കഴിഞ്ഞ ദിവസം യുവാവ് ആക്രമിച്ചത്. യുവാവ് തൊഴിലാളിയുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുപ്പതുകാരനാണ് അറസ്റ്റിലായതെന്നും പ്രതി കുറ്റസമ്മതം നടത്തിയതായും റിയാദ് പോലീസ് അറിയിച്ചു. 
ക്ലീനിംഗ് തൊഴിലാളി ആക്രമണത്തിനിരയായ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് റിയാദ് നഗരസഭ പറഞ്ഞു.  കുറ്റക്കാരനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചുവരികയാണെന്നും അന്വേഷണ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും നഗരസഭ പറഞ്ഞു. നഗരസഭക്കു കീഴിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും റിയാദ് നഗരസഭ പറഞ്ഞു.

Latest News