Monday , November   19, 2018
Monday , November   19, 2018

കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി കീഴടങ്ങി

കൊല്ലം-  കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിരന്തരം പീഡിപ്പിച്ചെന്ന കേസിലെ രണ്ടാംപ്രതി ഫാ.ജോബ് മാത്യു കൊല്ലം െ്രെകംബ്രാഞ്ച് അസി.കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങി. വിശദമായി ചോദ്യംചെയ്തശേഷം ഇയാളെ തിരുവല്ലയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസം കേസിലെ ഒന്നാംപ്രതി ഫാ.സോണി വര്‍ഗീസ്, രണ്ടാം പ്രതി ഫാ.ജോബ് മാത്യു, നാലാംപ്രതി ഫാ.ജെയ്‌സ്.കെ.ജോര്‍ജ്ജ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും മൂന്നാം പ്രതി ഫാ.ജോണ്‍സണ്‍ വി.മാത്യുവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി വെക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഫാ.ജോബ് മാത്യു ഇന്നലെ കൊല്ലത്ത് കീഴടങ്ങിയത്. ഒന്നാംപ്രതി ഫാ.സോണി വര്‍ഗീസ്, നാലാംപ്രതി ഫാ.ജെയ്‌സ്.കെ.ജോര്‍ജ് എന്നിവര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഇവര്‍ രണ്ടുപേരും  ഒളിവിലാണ്. വിദ്യാഭ്യാസകാലമായ 1999 മുതല്‍ 2002 വരെ വിവാഹവാഗ്ദാനം നല്‍കി ഒന്നാംപ്രതി ഫാ.സോണി വര്‍ഗീസ് യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു. പിന്നീട്  വിവാഹശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് 2006 മുതല്‍ 2012 വരെയും പീഡനം തുടര്‍ന്നു. ഇത് സംബന്ധിച്ച് ഫാ.ജോബ് മാത്യുവിനോട് വീട്ടമ്മ കുമ്പസരിച്ചിരുന്നു. 2009ല്‍ ആയിരുന്നു ഇത്. ഈ കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഫാ.ജോബ് മാത്യുവും വീട്ടമ്മയെ  പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 വരെ ശാരീരികമായും ഫോണില്‍ അശ്ലീലം സംസാരിച്ചും പീഡനം തുടര്‍ന്നെന്നാണ് ഫാ.ജോബ് മാത്യുവിനെതിരായ പരാതി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ഫാ.ജോബ് മാത്യു വീട്ടമ്മയെ ഏറ്റവും ഒടുവില്‍ പീഡിപ്പിച്ചത്.

http://malayalamnewsdaily.com/sites/default/files/filefield_paths/p1_proest_1.jpg
രാവിലെ ഒമ്പതരയോടെ കൊല്ലത്തെ ബന്ധു വീട്ടില്‍ നിന്നാണ് ഫാ.ജോബ് മാത്യു െ്രെകംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം െ്രെകംബ്രാഞ്ച് ഫാ.ജോബ് മാത്യുവിനെ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിന് സമീപം ജില്ലാ െ്രെകം റിക്കോര്‍ഡ്‌സ് ബ്യൂറോയിലേയ്ക്ക് കൊണ്ടുപോയി ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം തിരുവല്ലയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയും നടത്തി. കുമ്പസാര രഹസ്യം ചോര്‍ത്തി അഞ്ച് വൈദികര്‍ വീട്ടമ്മയെ വര്‍ഷങ്ങളായി പീഡിപ്പിച്ചതായാണ് വീട്ടമ്മയുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരാതി നല്‍കിയിരുന്നതെങ്കിലും വീട്ടമ്മയുടെ മൊഴി പ്രകാരം നാലു വൈദികര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.

 

Latest News