Sunday , September   23, 2018
Sunday , September   23, 2018

ബച്ചനും മകനും മോസ്‌കോയില്‍  വൈറലായി ചിത്രങ്ങള്‍

താരരാജാക്കന്‍മാരുടെ ഫോട്ടോകള്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ കാണാന്‍ എത്തിയ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.
റഷ്യയില സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സെനിറ്റ് അരീനയില്‍ നിന്നും ബിഗ്ബിയും മകനും ചേര്‍ന്ന് എടുത്ത ഫോട്ടോ ഇതിനോടകം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി. ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന ഫ്രാന്‍സിനെ അഭിഷേക് ബച്ചന്‍ അഭിനന്ദിക്കുകയും ചെയ്തു. അച്ഛനോടൊപ്പമുള്ള ഫോട്ടോ അഭിഷേക് തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്.

Latest News