Saturday , July   21, 2018
Saturday , July   21, 2018

കുട്ടികള്‍ ഉഷാറായി; ചിലര്‍ക്ക് അണുബാധ

ചിയാങ് റായി- തായ്‌ലാന്റിലെ ഗുഹയില്‍നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നതിന്റെ  ദൃശ്യങ്ങള്‍ പുറത്തു വന്നു. കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണ്. ചിലര്‍ക്ക് ഇപ്പോഴും ശ്വാസകോശത്തില്‍ അണുബാധയുണ്ട്.
സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച കുട്ടികളാണ് വീഡിയോയിലുള്ളത്.  ആശുപത്രിയില്‍നിന്ന് വീടുകളിലേക്ക് മടങ്ങാന്‍  പത്തു ദിവസം വേണ്ടിവരും. വീട്ടിലേക്ക് മാറ്റിയാലും ഒരു മാസം വിശ്രമവും ചികിത്സയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികള്‍ക്കും കോച്ചിനും  രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. ആരോഗ്യ സ്ഥിതി മോശമല്ലെന്നും മാനസിക സമ്മര്‍ദമില്ലെന്നും  ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
ആശുപത്രിയില്‍ കുട്ടികളോടു സംസാരിക്കാന്‍ മാതാപിതാക്കളെ അനുവദിച്ചിരുന്നു. എട്ടു പേരുടെ മാതാപിതാക്കള്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇവരെ സ്പര്‍ശിക്കാന്‍ അനുവദിച്ചില്ല. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികള്‍ കൈ വീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നു. ഗവര്‍ണര്‍ നാരോങ്‌സാങ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്‍ അന്നും ഇന്നും കുട്ടികളാണെന്നും സംഭവിച്ചത് വലിയൊരു അപകടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

Latest News