Sunday , November   18, 2018
Sunday , November   18, 2018

നാളത്തെ ഖുതുബക്ക് വിഷയം അൽഖസീം ഭീകരാക്രമണം

റിയാദ് - രാജ്യമെങ്ങുമുള്ള ജുമാ മസ്ജിദുകളിൽ നാളെ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തിന്റെ വിഷയം അൽഖസീം ഭീകരാക്രമണമായിരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. ഇക്കാര്യം അറിയിച്ച് ജുമാ മസ്ജിദ് ഖതീബുമാർക്കും ഇസ്‌ലാമിക മന്ത്രാലയ ശാഖകൾക്കും സർക്കുലർ അയച്ചു. ഭീകരപ്രവർത്തനങ്ങളുടെ ഇസ്‌ലാമിക വിരുദ്ധതയെയും ഭീകരാക്രമണങ്ങൾ മാനവകുലത്തെ എത്രമാത്രം ദോഷകരായി ബാധിക്കുമെന്നും ഖുതുബയിൽ വിശദീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. 


കഴിഞ്ഞ ഞായറാഴ്ചയാണ് അൽഖസീമിൽ മൂന്നംഗ ഭീകര സംഘം ചെക്ക് പോയന്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബുറൈദക്ക് കിഴക്ക് അൽത്വർഫിയ ജയിലിനു സമീപം ചെക്ക് പോയന്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഭടനും ബംഗ്ലാദേശുകാരനും വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെടുകയും ഒരു ഭീകരൻ പരിക്കുകളോടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.