Wednesday , November   21, 2018
Wednesday , November   21, 2018

വാഹനാപകടങ്ങൾ  21 ശതമാനം കുറഞ്ഞു

റിയാദ് - ഈ വർഷം (1439) ആദ്യത്തെ ഒമ്പതു മാസത്തിനിടെ രാജ്യത്ത് വാഹനാപകടങ്ങൾ 21 ശതമാനം തോതിൽ കുറഞ്ഞതായി ട്രാഫിക് ഡയറക്ടറേറ്റ് കണക്കുകൾ വ്യക്തമാക്കുന്നു. വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 18.5 ശതമാനവും പരിക്കേറ്റവരുടെ എണ്ണം 11 ശതമാനവും കുറഞ്ഞു. ഒമ്പതു മാസത്തിനിടെ 2,85,508 വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,61,090 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒമ്പതു മാസത്തിനിടെ വാഹനാപകടങ്ങളിൽ 4578 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 5630 പേർ അപകടങ്ങളിൽ മരണപ്പെട്ടിരുന്നു. ഈ വർഷം അപകടങ്ങളിൽ 22,925 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തിനിടെ 25,787 പേർക്കാണ് വാഹനാപകടങ്ങളിൽ പരിക്കേറ്റതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ടു വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ 33 ശതമാനം കുറവുണ്ടായതായും ട്രാഫിക് ഡയറക്ടറേറ്റ് കണക്കുകൾ വ്യക്തമാക്കുന്നു.