Saturday , February   16, 2019
Saturday , February   16, 2019

ബ്രസീൽ പരാജയപ്പെട്ടതിന് സൗദി ബാലന് ക്രൂരമർദനം

ദമാം - കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ലോക കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പരാജയപ്പെട്ടതിന് സൗദി ബാലന് യുവാവിന്റെ വക ക്രൂരമർദനം. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീലിനെ ബെൽജിയം റഷ്യയിൽ നിന്ന് കെട്ടുകെട്ടിച്ചത്. 
ദമാം അൽഫൈഹാ ഡിസ്ട്രിക്ടിൽ ഒരുമിച്ച് കളി കാണുന്നതിന് പാർക്കിൽ സൗകര്യം ഒരുക്കിയ സ്ഥലത്താണ് സംഭവം. മത്സരത്തിൽ ബ്രസീൽ തോറ്റ ശേഷം കളിയെയും ടീമുകളെയും വിലയിരുത്തി ഒമ്പതുകാരൻ അബ്ദുറഹ്മാൻ അൽഹലുവും ഇരുപതുകാരനും തമ്മിൽ നടത്തിയ സംസാരം വാഗ്വാദത്തിൽ കലാശിക്കുകയായിരുന്നു. 
ഇതോടെയാണ് യുവാവ് ബാലനെ മർദിച്ചത്. ബാലനെ ക്രൂരമായി മർദിച്ച യുവാവ് ഒമ്പതു വയസ്സുകാരന്റെ മുഖം ഇരുമ്പ് വേലിയിൽ ശക്തിയിൽ കൂട്ടിയിടിക്കുകയും ചെയ്തു. 
ആക്രമണത്തിൽ ബാലന്റെ മുൻവശത്തെ പല്ലുകളെല്ലാം തകരുകയും മോണയിലും ചുണ്ടുകളിലും പരിക്കേൽക്കുകയും ചെയ്തു. ബാലന്റെ പിതാവ് നൽകിയ പരാതിയിൽ യുവാവിനെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Tags