Sunday , September   23, 2018
Sunday , September   23, 2018

പാട്ടു പാടിയാല്‍ മതി; സൗജന്യ കാര്‍ യാത്ര

പാട്ടും പാടി യാത്ര ചെയ്യാം എന്നല്ല. പാട്ടു പാടിയേ യാത്ര ചെയ്യാന്‍ പറ്റൂ. അതാണ് ലോകത്ത് ആദ്യമായി റോഡിലിറങ്ങിയ സിംഗെലോങ് ടാക്‌സിയുടെ പ്രത്യേകത.
ഫിന്‍ലന്‍ഡിലാണ് അപൂര്‍വ സംരംഭം. കാറില്‍ യാത്ര ചെയ്യാന്‍ പണമൊന്നും നല്‍കേണ്ട. എത്രത്തോളം പാട്ട് പാടാന്‍ പറ്റുമോ, അത്രയും യാത്ര ചെയ്യാം.
ടുര്‍ക്കുവിലെ 49 ാമത് റൂയിസ്‌റോക്ക് ഫെസ്്റ്റിവലിനോടനുബന്ധിച്ചാണ് ഫോര്‍ടും സിംഗെലോങ് ടാക്‌സി സര്‍വീസ് തുടങ്ങിയത്.
ക്ലീന്‍ എനര്‍ജി കമ്പനിയായ ഫോര്‍ടുമാണ് ബിഎംഡബ്ല്യു ഇലക്്ട്രിക് കാറുകള്‍ ഇതിനായി തയാറാക്കിയത്. മലിനീകരണമില്ലാത്ത ഹരിത ലോകമാണ് കരോക്കെ ടാക്‌സികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫോര്‍ടും ബ്രാന്‍ഡ് മാനേജര്‍ ജസ്സി മല്‍കിയ പറഞ്ഞു. ഇലക്ട്രിക് കാറിലെ യാത്ര എത്രമാത്രം സുഖകരമാണന്ന് ബോധ്യപ്പെടുത്തണം. ഒട്ടും ശബ്ദശല്യമില്ലാത്ത ഇലക്്ട്രിക വാഹനങ്ങളില്‍ പാട്ട് പോലും മനോഹരമാക്കാം- അവര്‍ പറഞ്ഞു.
കാറില്‍ കയറിയാല്‍ ടബ് ലറ്റില്‍നിന്ന് ഒരു പാട്ട് തെരഞ്ഞെടുത്ത് പാടാന്‍ പറയും. എത്ര നന്നായി പാടാന്‍ പറ്റുമെന്നതല്ല. എത്രനേരം പാടാന്‍ കഴിയുമെന്നതാണ്. പാട്ട് നിര്‍ത്തിയാല്‍ എന്‍ജിന്‍ ഓഫാകും. ഫിന്‍ലാന്‍ഡില്‍ ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഫോര്‍ടും.
 

Latest News