Saturday , February   16, 2019
Saturday , February   16, 2019

ഇന്ത്യയില്‍ ജിയോക്ക് രണ്ടാം സ്ഥാനം 

ഇന്ത്യയിലെ ടെലികോം കമ്പനികളില്‍ ജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കി. വിപണിയിലെത്തി ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ തന്നെ ജിയോ ടെലികോം കുതിക്കുകയാണ്. വോഡാഫോണിനെ നിഷ്പ്രഭമാക്കിയാണ് മുന്നേറ്റം. ജിയോയുടെ വരവോടു കൂടി മറ്റു ടെലികോം കമ്പനികള്‍ നഷടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്ലാണ് ഇന്ത്യയില്‍  ഒന്നാം സ്ഥാനത്ത് തുടരുന്നത്. അധികം വൈകാതെ എയര്‍ടെല്ലിനെയും ജിയോ മറികടക്കും എന്നാണ് ടെലികോം രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ജിയോയുടെ വരവോടു കൂടി എയര്‍ടെലിനു വരുമാനത്തില്‍ 9.44 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.  കഴിഞ്ഞ മൂന്നുമാസത്തെ ജിയോയുടെ വരുമാനം 6,217.64 കോടി രൂപയാണ്. വമ്പന്‍ ഓഫറുകള്‍ നല്‍കിയിട്ടും ജിയോയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവ് സംഭവിക്കുന്നില്ല എന്നതിനാലാണ് അധികം വൈകാതെ ജിയോ രാജ്യത്തെ ടെലികോം കമ്പനികളില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ബിസിനസ് വിദഗ്ധര്‍ പറയുന്നത്.