Saturday , February   16, 2019
Saturday , February   16, 2019

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ തക്കാളി ജ്യൂസ് 

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്‌ട്രോള്‍. രക്തത്തിലൂടെയാണ് ശരീരത്തില്‍ വിതരണം ചെയ്യപ്പെടുന്നത്. കൊഴുപ്പു തന്‍മാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്.കൊളസ്‌ട്രോള്‍ കൂടുമ്പോഴും കുറയുമ്പോഴും പലതരത്തിലുള്ള ചികിത്സകളും മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. എന്നാല്‍, കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായ ഡോക്ടറുടെ സഹായമില്ലാതെ തന്നെ നമുക്ക് പരിഹരിക്കാവുന്നതേ ഉള്ളു.
 ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, പിത്താശയക്കല്ലുകള്‍, ലൈംഗികശേഷിക്കുറവ്, സ്തനം, കുടല്‍ ഇവയിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയാണ് അമിത കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ പ്രമേഹത്തിന് മുന്നോടിയായും അമിത കൊളസ്‌ട്രോള്‍ എത്താറുണ്ട്.കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ജ്യൂസ് തന്നെയാണ് ഏറ്റവും ഉത്തമം. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം ഓറഞ്ച് ജ്യൂസ് ഗുണപ്രദമാണത്രേ. സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്‌ട്രോള്‍ നില 7 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്‌ട്രോള്‍ ആയ ഘഉഘ 13 ശതമാനം കുറഞ്ഞതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.