Sunday , July   15, 2018
Sunday , July   15, 2018

കൊറിയൻ പ്രതീക്ഷകൾ അസ്തമിക്കുന്നു

മെക്‌സിക്കോയുടെ രണ്ടാം ഗോൾ നേടിയ ഹവിയർ ഹെർണാണ്ടസ്

മെക്‌സിക്കോ 2
തെക്കൻ കൊറിയ 1

റോസ്‌തോവോൺ ഡോൺ- മെക്‌സിക്കോയോടും തോറ്റതോടെ തെക്കൻ കൊറിയയുടെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിക്കുകയാണ്. ചാമ്പ്യൻമാരായ ജർമനിയെ അട്ടിമറിച്ചുകൊണ്ട് അരങ്ങേറിയ മെക്‌സിക്കോ 2-1 നാണ് കൊറിയയെ തോൽപിച്ചത്. ജർമനിക്കെതിരായ പ്രകടനം ആകസ്മികമല്ലെന്ന് തെളിയിക്കുകയായിരുന്നു മെക്‌സിക്കോ ഈ മത്സരത്തിൽ.
26 ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കാർലോസ് വേലയാണ് മെക്‌സിക്കോയെ മുന്നിലെത്തിക്കുന്നത്.  66 ാം മിനിറ്റിൽ വെസ്റ്റ്ഹാം താരമായ ഹവിയർ ഹെർണാണ്ടസ് വിജയത്തിന് അടിവരയിട്ടു. ഹെർണാണ്ടസിന്റെ അമ്പതാമത് അന്താരാഷ്ട്ര ഗോളാണിത്. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ സോൺ ഹ്യൂങ് മിന്നാണ് കൊറിയയുടെ ആശ്വാസ ഗോൾ നേടിയത്.
രണ്ട് മത്സരങ്ങളും തോറ്റ കൊറിയക്ക് പോയന്റൊന്നുമില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അവർക്ക് നേരിടേണ്ടത് ജർമനിയെയാണുതാനും. കാപ്

 

Latest News