Monday , November   19, 2018
Monday , November   19, 2018

അഞ്ച് വൈദികർ ചേർന്ന്‌ വീട്ടമ്മയെ പീഡിപ്പിച്ചതായി ആരോപണം

കോട്ടയം - മലങ്കര ഓർത്തഡോക്സ് സഭ ലൈംഗിക വിവാദ ആരോപണക്കുരുക്കിൽ. വീട്ടമ്മയായ യുവതിയെ അഞ്ചു വൈദികർ പീഡിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഓൺലൈൻ മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. മാനസിക പ്രശ്‌നത്തിൽ കുമ്പസരിച്ച വീട്ടമ്മയെ വൈദികൻ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവത്രേ. 
യുവതിയുടെ ഭർത്താവിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയാണ് വിവാദത്തിന് ആധാരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. വൈദികർക്കെതിരെ ശിക്ഷാ നടപടിയെടുത്ത് വിവാദം അവസാനിപ്പിക്കാനാണ് സഭയുടെ ശ്രമം. എന്നാൽ ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യം ശക്തമാണ്. 
മകളുടെ മാമോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങൾ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തു പോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങൾ മനസ്സിലാക്കിയ വൈദികൻ പിന്നീട് ചങ്ങാത്തവും പിന്നീട് ഭീഷണിയുമായി സമീപിച്ചു. 
ഭർത്താവിനെ വിവരങ്ങൾ അറിയിക്കു മെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.  തുടർന്ന് വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ ചിത്രങ്ങൾ ഇതര വൈദികർക്കു കൈമാറി. ഇതോടെ അവരും ഭീഷണി ആവർത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
കുറ്റവാളികളായ പുരോഹിതൻമാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഭർത്താവ് ആവശ്യപ്പെടുന്നു. ഭാര്യയുടെ ബന്ധു വായ ഒരു വൈദികനാണ് ഇതിന് തുടക്കമി ട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈയാണ് ഈ വൈദികൻ. മധ്യവയസ്‌കരമാണ് അധികവും. 
തിരുവനന്തപുരത്തും ദൽഹിയിലുമുളള വൈദികരും സഭാ ആസ്ഥാനത്തെ വൈദികനെ കുറിച്ചും പരാമർശമുണ്ട്. ക്രൈസ്തവ സഭയിലെ വൈദികരോട് തെറ്റുകൾ ഏറ്റുപറയുന്ന കുമ്പസാരമാണ് പീഡനത്തിന് കാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 
 

Latest News