Sunday , July   15, 2018
Sunday , July   15, 2018

മദ്യലഹരിയിൽ പാളത്തിലേക്ക് നീട്ടിയ കൈ തീവണ്ടി തട്ടി അറ്റുപോയി 

പരിക്കേറ്റ സുരേശൻ 

തൃക്കരിപ്പൂർ- റെയിൽപാളത്തിൽ മദ്യലഹരിയിൽ കിടന്നയാളെ യുവാവ് രക്ഷിച്ച് പ്ലാറ്റ്‌ഫോമിൽ കിടത്തിയെങ്കിലും ട്രെയിൻ പോകുമ്പോൾ ഇയാൾ പുറത്തേക്ക് കൈവെച്ചപ്പോൾ തോളിൽ നിന്നും കൈഅറ്റു പോയി. ചോരവാർന്ന് അതീവ ഗുരുതരാവസ്ഥയിലായ 55 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ സുരേശന് (55) ആണ് തീവണ്ടി തട്ടി സാരമായി പരിക്കേറ്റത്. ഇയാളുടെ കൈ തോൾഭാഗത്ത് നിന്നും പൂർണ്ണമായും അറ്റു പോയി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ചന്തേര റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. നാട്ടുകാരും ചന്തേര പോലീസും ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കണ്ണൂർ  മംഗളൂരു പാസഞ്ചർ കടന്നുപോയതിനു ശേഷം മദ്യപിച്ച് ട്രാക്കിൽ കിടക്കുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ഒരാൾ ഇയാളെ വലിച്ചു പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ട്രെയിൻ കടന്നു പോകുന്നതിനിടെ അപകടമുണ്ടായത്.