Tuesday , February   19, 2019
Tuesday , February   19, 2019

ജെസ്‌നയെ കണ്ടെത്താന്‍ പൂനെയിലും ഗോവയിലും അന്വേഷണം

പത്തനംതിട്ട- മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടിയുള്ള അന്വേഷണം പൂനെയിലേക്കും ഗോവയിലേക്കും വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
പൂനെയിലും ഗോവയിലും നഗരങ്ങളും കോണ്‍വെന്റുകളും  കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. നഗരങ്ങളില്‍  മലയാളി അസോസിയേഷനുകളുടെ സഹായം തേടി. ഇവിടങ്ങളില്‍ ജെസ്‌നയുടെ ചിത്രങ്ങള്‍ പതിച്ചു.
അതിനിടെ, ചെന്നൈയിലടക്കം  കണ്ടുവെന്ന് പറയുന്ന പെണ്‍കുട്ടി ജെസ്‌നയല്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ജെസ്‌നയെക്കുറിച്ച് വിവര ശേഖരണത്തിനായി പോലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലാണ് പോലീസ് പെട്ടികള്‍ സ്ഥാപിച്ചത്. ഇവയില്‍നിന്ന് 50 കത്തുകളാണ് ലഭിച്ചത്.

Latest News