Saturday , June   23, 2018
Saturday , June   23, 2018

അഭിനയിക്കുന്നത് മമ്മുട്ടി,  സംവിധാനം ദിലീപ് 

ജനപ്രിയനായകന്‍ ദിലീപ് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടി. ഈ സിനിമയ്ക്കായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കും. ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ് ദിലീപിന്റെ  മനസില്‍ എന്നാണ് സൂചന. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രമായി ഈ പ്രൊജക്ടിനെ മാറ്റാനാണ് പദ്ധതി. ഉദയനും സിബിയുമായി ദിലീപ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു.'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന സിനിമയ്ക്ക് ശേഷമാണ് ഉദയനും സിബിയും പിരിഞ്ഞത്. പുലിമുരുകന്‍, മാസ്റ്റര്‍പീസ് എന്നീ സിനിമകളുമായി ഉദയ്കൃഷ്ണ വന്‍ ഹിറ്റുകള്‍ തീര്‍ത്തെങ്കിലും സിബി കെ തോമസ് ഈ കാലയളവില്‍ സിനിമയൊന്നും ചെയ്തില്ല. എന്തായാലും ഇവര്‍ ഒരുമിക്കുമ്പോള്‍ അത് മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ പ്രൊജക്ടിനുവേണ്ടിയാണെന്നത് സന്തോഷകരമാണ്.
 ദിലീപ് ചിത്രത്തിന് മമ്മൂട്ടി പച്ചക്കൊടി കാണിച്ചതായാണ് സൂചന. 
 

Latest News