Sunday , February   17, 2019
Sunday , February   17, 2019

ദിലീപ് മഞ്ജുവിന്റെ  വീട്ടില്‍ ചെന്നതെന്തിന്? 

നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിരോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത് ഏറെ ശ്രദ്ധേയമായി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്.മാധ്യമങ്ങളൊന്നും അറിയാതെ വളരെ രഹസ്യമായിട്ടായിരുന്നു ദിലീപ് മീനാക്ഷിയുമൊത്ത് മഞ്ജുവിന്റെ വസതിയില്‍ എത്തിയത്.  ഇടവേള ബബുവിന് ഇതിനെ കുറിച്ച് അറിയാമായിരുന്നു. ദിലീപിന് മഞ്ജുവിന്റെ വീട്ടില്‍ അസൌകര്യങ്ങള്‍ ഒന്നുമുണ്ടാകാതിരിക്കാനുള്ളതെന്നും ഇടവേള ബാബു ചെയ്തിരുന്നു. 
 ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. മുത്തച്ഛന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താന്‍ മീനാക്ഷിയെ കൊണ്ടുവന്നതെന്നായിരുന്നു ദിലീപ് അടുത്ത് ബന്ധമുള്ളവരോട് പറഞ്ഞത്. 
കൊട്ടിഘോഷിച്ച പ്രണയവിവാഹമായിരുന്നു മഞ്ജുവിന്റേയും ദിലീപിന്റേയും. വിവാഹത്തിന് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് അത്ര താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍, എല്ലാത്തിനും ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹമോചിതരായി. ഇപ്പോള്‍ ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ സാഹചര്യത്തില്‍ ദിലീപ് എന്തിനാണ് മഞ്ജുവിന്റെ വസതിയില്‍ എത്തിയതെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. 
 

 

Latest News