Wednesday , August   22, 2018
Wednesday , August   22, 2018

ജിസാനുനേരെ വന്ന ഹൂത്തി മിസൈല്‍ തകര്‍ത്തു

റിയാദ് - ജിസാനു നേരെ ഹൂത്തി മിലീഷ്യകളുടെ മിസൈല്‍ ആക്രമണ ശ്രമം. പുലര്‍ച്ച 3.46 നാണ്  ജിസാന്‍ പട്ടണത്തിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. 
യെമനില്‍ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയാണ് മിസൈല്‍ ആക്രമണത്തിന്റെ ഉറവിടം. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ബലിസ്റ്റിക് മിസൈല്‍ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സൗദി സൈന്യം തകര്‍ത്തു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. 

Latest News