Saturday , June   23, 2018
Saturday , June   23, 2018

'മക്കയിലെ ഏതു മസ്ജിദിൽ നമസ്‌കരിച്ചാലും  ഹറമിൽ നമസ്‌കരിക്കുന്നതിന്റെ ശ്രേഷ്ഠത' 

മക്ക- മക്കയിലെ മസ്ജിദുകളിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിനും നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് വിശുദ്ധ ഹറമിലേക്ക് മാത്രം പോകുന്ന രീതി അവസാനിപ്പിക്കുന്നതിനും വിശ്വാസികളെ ഇമാമുമാരും പ്രബോധകരും ഖത്തീബുമാരും ബോധവൽക്കരിക്കണമെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ശൈഖ് അലി അൽഅബ്ദലി ആവശ്യപ്പെട്ടു. ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നതിന്റെ ശ്രേഷ്ഠത ഹറം പരിധിയിൽ മക്കയിലെ മുഴുവൻ മസ്ജിദുകളിലും നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിനും ലഭിക്കുമെന്നും ഈ പ്രത്യേക പുണ്യം വിശുദ്ധ ഹറമിൽ നിർവഹിക്കുന്ന നമസ്‌കാരങ്ങൾക്കു മാത്രം പരിമിതമല്ലെന്നും ശൈഖ് അൽഅബ്ദലി പറഞ്ഞു. 
വിശുദ്ധ റമദാനിലെ അവസാന പത്തിൽ ഹറമിലേക്ക് വിശ്വാസികൾ കൂട്ടത്തോടെ ഒഴുകുകയാണ്. ഭയഭക്തിയോടെയും സമാധാനത്തോടെയും നിർവഹിക്കുന്ന നമസ്‌കാരമാണ് ഇവയില്ലാതെ നിർവഹിക്കുന്ന നമസ്‌കാരത്തെക്കാൾ ഉത്തമം. 
നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് പ്രത്യേക സ്ഥലം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അവ മസ്ജിദുകളാണ്. ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ വഴികളിൽ നമസ്‌കാരം നിർവഹിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ശൈഖ് അലി അൽഅബ്ദലി പറഞ്ഞു. 
 

Latest News