Wednesday , August   22, 2018
Wednesday , August   22, 2018

കോയമ്പത്തൂർ-ബംഗളൂരു റൂട്ടിൽ  ഡബിൾ ഡെക്കർ എസി ട്രെയിൻ 

കോയമ്പത്തൂരിനും ബംഗളൂരുവിനുമിടയിൽ എയർ കണ്ടീഷന്റ് ഡെബിൾ ഡക്കർ ട്രെയിനുകളുടെ സർവീസ് തുടങ്ങി. ഉദയ് എക്‌സ്പ്രസ് എന്ന പേരിലുള്ള ഈ സൗകര്യം മേഖലയിൽ ഇതാദ്യമായാണ്. പൂർണമായും ശീതീകരിച്ച ട്രെയിനിൽ ബയോ ടോയ്‌ലറ്റ് സംവിധാനമുണ്ട്. ഓട്ടോ മാറ്റിക് ഫുഡ് വെന്റിംഗ് മെഷീൻ, വൈ-ഫൈ എന്നിവയാണ് മറ്റു സൗകര്യങ്ങൾ. രാവിലെ 5.40 ന് കോയമ്പത്തൂരിൽ നിന്ന് യാത്ര പുറപ്പെടും. 12.40 ന് ബംഗളൂരുവിലെത്തും. ഉച്ച 2.15 ന് മടക്ക യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 9 ന് കോയമ്പത്തൂരിലെത്തും. സ്വകാര്യ ബസുകളെ അപേക്ഷിച്ച് നിരക്ക് ആകർഷകമാണ്. അറുനൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. പുതിയ സംവിധാനത്തെ യാത്രക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും രാത്രി യാത്രയാണ് കൂടുതൽ സൗകര്യപ്രദമെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. 

Latest News