Monday , August   20, 2018
Monday , August   20, 2018

ടയർ പൊട്ടിത്തെറിച്ച്  പരിക്കേറ്റ്  ചികിത്സയിലായിരുന്ന  മഞ്ചേരി സ്വദേശി മരിച്ചു

റിയാദ്- ടയർ പൊട്ടിത്തെറിച്ച് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ അൽഖസബിൽ സ്വന്തമായി ടയർ പഞ്ചർ കട നടത്തിവരികയായിരുന്ന മഞ്ചേരി പയ്യനാട്താമരശ്ശേരി ഇറാംതൊടി അബ്ദുൽ കരീം (57) ആണ് മരിച്ചത്. ടയറിൽ കാറ്റടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം. ഉടൻ തന്നെ റെഡ്ക്രസന്റ് വിഭാഗം ശഖ്‌റയിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറാത്തിലെ ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും അവിടെ നിന്ന് ദീറാബ് ഇമാം അബ്ദുറഹ്മാൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. 30 വർഷമായി ഇദ്ദേഹം അൽഖസബിലുണ്ട്. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: റോസിന, റുദിൻ, റാശിദ്.
മയ്യിത്ത് അൽഖസബിൽ ഖബറടക്കുന്നതിനുളള നടപടികൾ പൂർത്തിയാക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫയർ ചെയർമാൻ സിദ്ദീഖ് തുവൂരും സുഹൃത്ത് അശ്‌റഫും രംഗത്തുണ്ട്.
 

Latest News