Saturday , June   23, 2018
Saturday , June   23, 2018

മമ്മുട്ടിക്ക് ഒറ്റ സ്വപ്‌നം മാത്രം 

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ ഈ മാസം തിയേറ്ററുകളില്‍ എത്തും. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡെറിക് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം എത്തുന്നത്. ബോക്‌സ് ഓഫീസിനെ പിടിച്ചു കുലുക്കാനുള്ള വരവാണെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. നിലവില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ കേരളത്തില്‍ ഒന്നാമതുള്ളത് ബാഹുബലി 2വാണ്. രണ്ടാം സ്ഥാനം മെര്‍സല്‍ എന്ന തമിഴ് ചിത്രത്തിനും. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന് അഞ്ച് കോടിയും ഗ്രേറ്റ്ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷന്‍. മൂന്നും നാലും സ്ഥാനത്ത് മമ്മൂട്ടി തന്നെ.  പ്രഭാസിനേയും വിജയ്‌യേയും തകര്‍ക്കുക എന്നതാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ ലക്ഷ്യം.  നിലവില്‍ മലയാളത്തില്‍ നിന്നും മമ്മൂട്ടി തന്നെയാണ് ഒന്നാം സ്ഥാനമെന്ന് പറയാം. തന്റെ തന്നെ ചിത്രമായ മാസ്റ്റര്‍പീസിന്റെയോ ഗ്രേറ്റ്ഫാദറിന്റെയോ റെക്കോര്‍ഡ് തകര്‍ക്കുക എന്നതല്ല മമ്മൂട്ടിയുടെ ലക്ഷ്യം. ബാഹുബലിയും മെര്‍സലുമാണ് അബ്രഹാമിന്റെ ലക്ഷ്യമെന്ന് വ്യക്തം.  
 

Latest News