Thursday , October   18, 2018
Thursday , October   18, 2018

ഇടത്തരം ബജറ്റുകാരെ നോട്ടമിട്ട് ടാറ്റയുടെ ടിഗോര്‍ ബസ് എഡിഷന്‍ 

ടിഗോര്‍ ബസ് എഡിഷനുമായി ടാറ്റ എത്തുന്നു. ടാറ്റയുടെ ഒരു രഹസ്യ നീക്കമെന്നോണമാണ് ടിഗോര്‍ ബസ് എഡിഷന്‍ ഡീലര്‍ഷിപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടിഗോറിന്റെ  ഇടത്തരം വകഭേദത്തിലാണ് ടാറ്റ ബസ് ലിമിറ്റഡ് എഡിഷനെ ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ടിയാഗോ വിസ് എഡിഷനെയും ടാറ്റ ഇതേരീതിയില്‍ അവതരിപ്പിച്ചിരുന്നു. ഒരുപിടി കോസ്‌മെറ്റിക് അപ്‌ഡേഷനുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ചാരപ്പടങ്ങളില്‍ നിന്നും വ്യക്തമാക്കാന്‍ കഴിയുന്നത്. ചുവപ്പ് നിറത്തിലാണ് ടാറ്റ ബസ് എഡിഷനെ ഒരുക്കിയിരിക്കുന്നത്. ടിഗോറില്‍ ബസ് ബാഡ്ജിങും കാണാം. മേല്‍ക്കൂരയ്ക്കും മിററിനും ലഭിച്ചിരിക്കുന്ന കറുപ്പ് നിറമാണ് മറ്റൊരു പ്രധാന മാറ്റം.ഡാഷ്‌ബോര്‍ഡ്, ഏസി വെന്റ് എന്നിവയ്ക്ക് ലഭിച്ചിരിക്കുന്ന ചുവപ്പ് അടിവരയാണ് അകത്തളത്തിലെ പുതുമ. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ടച്ച്‌സ്‌ക്രീന്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ല. ഹര്‍മന്‍ ഓഡിയോ സിസ്റ്റം ഇടംതേടിയിട്ടുണ്ട്. മെക്കാനിക്കല്‍ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അഞ്ചു ലക്ഷം രൂപ മുതലാണ് ടാറ്റ ടിഗോറിന്റെ വില ആരംഭിക്കുന്നത്. മിഡില്‍ ക്ലാസ് കുടുംബങ്ങളാണ് ടാറ്റ ലക്ഷ്യമിടുന്നത്. 

Latest News