Tuesday , June   19, 2018
Tuesday , June   19, 2018

അറബ് സഹകരണത്തിന്റെ വിശിഷ്ട മാതൃക; സൗദിയിലും യു.എ.ഇയിലും ആവേശം

അബുദാബി- സൗദി അറേബ്യയും യു.എ.ഇയും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച നിമിഷങ്ങളെ യു.എ.ഇയിലെ  പ്രധാന കെട്ടിടങ്ങള്‍ സൗദി പതാകയുടെ നിറമായ പച്ചയില്‍ കുളിച്ച് വരവേറ്റു. സൗദി-ഇമാറാത്ത് ഏകോപന സമിതിയുടെ ജിദ്ദയില്‍ നടന്ന കന്നി യോഗത്തിലെ തീരുമാനങ്ങളെ വലിയ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും വരവേറ്റിരിക്കുന്നത്.
സൗദി ടെലിക്കോം കമ്പനി (എസ്.ട.ി.സി) തങ്ങളുടെ നെറ്റ്‌വര്‍ക്കിന്റെ പേര് കെ.എസ്.എ യു.എ.ഇ ഒരുമയോടെ എന്നു മാറ്റിയാണ് സ്വീകരിച്ചത്.

 

യു.എ.യില്‍ ശൈഖ് സായിദ് പാലം പച്ച പുതച്ചപ്പോള്‍ അഡ്‌നോക് ആസ്ഥാനത്ത് ഇരുരാജ്യങ്ങളുടെ പതാകകള്‍ വര്‍ണപ്രഭയില്‍ ദൃശ്യമായി.
ആദ്യയോഗത്തില്‍ സൗദിയും യു.എ.ഇയും 44 തന്ത്രപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കിരിടാവകാശ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. സഹകരണത്തിന്റെ അറബ് മാതൃക നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകോപന സമിതിയുടെ ഘടന തീരുമാനിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ സൗദിയും യു.എ.ഇയും വിശിഷ്ട മാതൃകയാണെന്ന് ശൈഖ് മുഹമ്മദ് സായിദ് അല്‍ നഹ് യാന്‍ പറഞ്ഞു.

Latest News