Tuesday , May   21, 2019
Tuesday , May   21, 2019

ചരിത്ര വിജയത്തിനു പിറകെ സിദാന്‍ റയല്‍ മാഡ്രിഡ് കോച്ച് പദവി ഒഴിഞ്ഞു 

മാഡ്രിഡ്- ചാമ്പ്യന്‍സ് ലീഗ് കീരീടം ഒരിക്കല്‍ കൂടി റയല്‍ മാഡ്രിഡിന് നേടിക്കൊടുത്ത് കോച്ച് സിനദിന്‍ സിദാന്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പദവി ഒഴിഞ്ഞു. തുടര്‍ച്ചയായി മൂന്ന് തവണയാണ് സിദാന്റെ ശിക്ഷണത്തില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത്. എനിക്ക് പടിയിറങ്ങാനുള്ള സമയമാണിത്. ഇത് അസാധാരണമായി തോന്നാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം  പ്രധാന്യമുള്ള തീരുമാനമാണ്. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പദവി ഒഴിയുന്നത്-സിദാന്‍ പറഞ്ഞു. 

2016 ജനുവരിയിലാണ് റയലിനു വേണ്ടി കളിച്ചിട്ടുള്ള മുന്‍ ഫ്രഞ്ച് താരം സിദാനെ റയലിന്റെ കോച്ചായി നിയമിച്ചത്. സിദാന്റെ കീഴില്‍ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ക്കു പുറമെ സ്പാനിഷ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങളും റയല്‍ നേടി. സിദാന്‍ പരിശീലിപ്പിച്ച ടീം 149 മത്സരങ്ങള്‍ കളിച്ചു. 104-ഉം ജയിച്ചു. 29 മത്സരങ്ങളില്‍ സമനില വഴങ്ങി. 

റയല്‍ മഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അപ്രതീക്ഷിതമായി സിദന്‍ പരിശീലക സ്ഥാനത്തു നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
 

Latest News