Thursday , April   25, 2019
Thursday , April   25, 2019

കിരീടാവകാശിയും യു.എസ് വിദേശ മന്ത്രിയും ചർച്ച നടത്തി

ജിദ്ദ - കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ചർച്ച നടത്തി. അമേരിക്കൻ വിദേശ മന്ത്രി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പൊതുതാൽപര്യമുള്ള മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങൾ ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു. 
ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ ഇന്നലെ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ഫിഫയും സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റിയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു. റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റുമായ തുർക്കി ആലുശൈഖും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
 

Tags