Monday , June   17, 2019
Monday , June   17, 2019

ഇഖാമയില്ലാത്തവരുടെ കേസുകൾ കോടതികൾ സ്വീകരിക്കില്ല

റിയാദ് - നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികൾ നൽകുന്ന കേസുകൾ സ്വീകരിക്കരുതെന്ന് നീതിന്യായ മന്ത്രാലയം രാജ്യത്തെ കോടതികൾക്ക് നിർദേശം നൽകി. നിയമാനുസൃത ഇഖാമയില്ലാത്തവരുടെ കേസുകൾ സ്വീകരിക്കണമോയെന്ന് കോടതികൾ നീതിന്യായ മന്ത്രാലയത്തോട് ആരാഞ്ഞിരുന്നു. ഇതേ കുറിച്ച് നീതിന്യായ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം വിശദമായി പഠിച്ചു. തുടർന്നാണ് കാലാവധിയുള്ള നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികളുടെ കേസുകൾ കോടതികളിൽ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചത്.
 

Tags