Tuesday , June   19, 2018
Tuesday , June   19, 2018

ഒരു വിവാഹത്തിൽ റൊണാൾഡിഞ്ഞോക്ക് രണ്ടു ഭാര്യമാർ

റിയോഡിജനീറോ - മുൻ ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ റൊണാൾഡിഞ്ഞൊ ഒരേ സമയം രണ്ട് കാമുകിമാരെ വിവാഹം കഴിക്കുന്നു. ഡിസംബർ മുതൽ ഇരുവരും റിയോയിലെ 50 ലക്ഷം പൗണ്ട് വിലയുള്ള ആഡംബര വസതിയിൽ ഫുട്‌ബോളറുമൊത്ത് 'സൗഹാർദത്തോടെ' കഴിയുന്നുണ്ട്. പ്രതിശ്രുത വധുമാരിലൊരാളായ പ്രിസിലയുമൊത്ത് വർഷങ്ങളായി റൊണാൾഡിഞ്ഞോക്ക് ബന്ധമുണ്ട്. 2016 ലാണ് ബിയാട്രിസുമായും ബന്ധമാരംഭിച്ചത്. ഇരുവർക്കും ഫുട്‌ബോളർ 1500 പൗണ്ട് അലവൻസ് അനുവദിക്കുന്നുണ്ടത്രേ. ഒരേ സമ്മാനങ്ങളാണ് ഇരുവർക്കും സമ്മാനിക്കാറെന്നും പറയുന്നു. 
രണ്ടു പേരെ വിവാഹം കഴിക്കുന്ന ഏർപ്പാടിൽ എതിർപ്പുള്ള സഹോദരി ഡെയ്‌സി ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പല പ്രമുഖരും സംബന്ധിക്കും. രണ്ട് വനിതകളും ബെലൊ ഹൊറിസോഞ്ച് പ്രദേശക്കാരാണ്. ഈ നഗരത്തിലെ അത്‌ലറ്റികൊ മിനേറൊ ക്ലബ്ബിൽ റൊണാൾഡിഞ്ഞൊ കളിച്ചിരുന്നു. 2012 ൽ അവരെ കോപ ലിബർട്ടഡോറസ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 
വിദേശ യാത്രകളിൽ ഇരുവരും റൊണാൾഡിഞ്ഞോയെ അനുഗമിക്കുന്നുണ്ട്. തന്റെ സാംബ മ്യൂസിക് ബാന്റുമൊത്ത് ജപ്പാനിലേക്കുള്ള ഈയിടത്തെ യാത്രയിലും ഇരുവരും ഒപ്പമുണ്ട്. ബ്രസീലിയൻ റിപ്പബ്ലിക്കൻ പാർടിയിൽ റൊണാൾഡിഞ്ഞൊ ചേരുന്ന ചടങ്ങിന് പോയപ്പോഴും കൂടെയുണ്ടായിരുന്നു. പാർടിയുടെ ചിഹ്നം 10 ആണ്. റൊണാൾഡിഞ്ഞോയുടെ ജഴ്‌സി നമ്പർ. 

 

Latest News