Tuesday , June   19, 2018
Tuesday , June   19, 2018

നടന്‍ വിജയന്‍ പെരിങ്ങോട്  അന്തരിച്ചു

പാലക്കാട്- ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അന്ത്യം.
ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയിട്ടായിരുന്നു തുടക്കം. നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1983ല്‍ പുറത്തിറങ്ങിയ പി.എന്‍.മേനോന്റെ 'അസ്ത്ര'മാണ് ആദ്യ ചിത്രം.  

Latest News