Tuesday , June   19, 2018
Tuesday , June   19, 2018

ഉംറക്കെത്തിയ തലശ്ശേരി സ്വദേശി മക്കയിൽ മരിച്ചു

മക്ക- സഹോദരിക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയ തലശ്ശേരി സ്വദേശി മക്കയിൽ മരിച്ചു. തലശ്ശേരി ചിറക്കര പള്ളിത്താഴെയിലെ ബ്ലംസിംഗിൽ വയൽപുരയിൽ അബ്ദുൽ ജലീലാണ് (67) മരിച്ചത്. തറാവീഹ് നമസ്‌ക്കാരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഖബറടക്കം മക്കയിൽ. പരേതനായ കോറോത്ത് പുതിയ പുരയിൽ സാഹിറയാണ് ഭാര്യ. മക്കൾ: അബ്ദുൽ വഹാബ്, സമീഹ്, ജസീൽ, വഹീദ, ജഫ്രീന, ഷായിസ്ത. മരുമക്കൾ: യൂനുസ്, മിദാജ്, ബാബു (ദുബായ്). സഹോദരങ്ങൾ: വി.പി അബ്ദുൽ റഹീം, വി.പി. അബ്ദുൽ സലാം (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ഫൗസിയ, റസിയ, പരേതരായ മഹമൂദ്, സുഹറ, അബ്ദുൽ കരീം, സത്താർ, ശരീഫ. 
 

Latest News