Tuesday , June   19, 2018
Tuesday , June   19, 2018

പ്രതിശ്രുത വരനെ നിപ്പാ വൈറസ്  കവർന്നതറിയാതെ ദുരിതക്കിടക്കയിൽ ആതിഫ 

പ്രതീകാത്മക ചിത്രം

കോഴിക്കോട് -മാരകമായ നിപ്പാ വൈറസ് ബാധയെ തുടർന്ന് പേരാമ്പ്രയിൽ മരിച്ച മുഹമ്മദ് സാലിഹിന്റെ പ്രതിശ്രുത വധു ആതിഫ അബൂബക്കർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദുരിതക്കിടക്കയിൽ. നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങൽ കണ്ടതിനെ തുടർന്നാണ് കോഴിക്കോട് ആശുപത്രിയിൽനിന്നും ആതിഫയെ അടിയന്തിരമായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.  വൈറസ് ബാധയേറ്റ പ്രതിശ്രുത വരൻ സാലിഹ് നാലു ദിവസം മുമ്പാണ് മരിച്ചത്. മേയ് അഞ്ചിന് മരിച്ച സാലിഹിന്റെ സഹോദരൻ സാബിത്തിനും നിപ്പാ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് നിപ്പാ ബാധയുടെ ലക്ഷണങ്ങളോടെ ആതിഫയെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 
കൊച്ചിയിലെ ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്തു വരുന്ന ആതിഫയുടെ ഭാരിച്ച ചികിത്സാ ചെലവുകൾ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. കോഴിക്കോട്ടെ ആശുപത്രിയിൽ വലിയ തുക ചികിത്സക്കു വേണ്ടി വന്നു. ദിവസം അയ്യായിരം രൂപവരെ ചികിത്സക്കു ചെലവു വരുന്നുണ്ടെന്ന് ആതിഫയുടെ പിതാവ് അബൂബക്കർ പറയുന്നു.
സാലിഹിന്റെ അമ്മാവന്റെ മകളാണ് ആതിഫ. ഇരുവരും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. കല്യാണത്തിനു ഒരുക്കങ്ങൾക്കിടെയാണ് സാലിഹിന്റെ മരണം. ഈ വിവരം ഇതുവരെ ആതിഫയെ അറിയിച്ചിട്ടില്ല. ആതിഫയ്ക്ക് നിപ്പാ വൈറസ് ബാധയേറ്റതായി തെളിഞ്ഞിട്ടില്ല. ആരോഗ്യസ്ഥിതി വീണ്ടെടുത്തു വരികയാണെന്ന് ഡോക്ടമാർ പറയുന്നു.


 

Latest News