Monday , September   24, 2018
Monday , September   24, 2018

ഇറാഖ് തെരഞ്ഞെടുപ്പില്‍ ശിയാ പാര്‍ട്ടികള്‍ക്ക് നേട്ടം 

ബഗ്ദാദ്- ഇറാഖില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ശിയാ എതിരാളികള്‍ക്ക് നേട്ടം. ഭാഗിക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനയാണിത്. ശിയാ നേതാവ് മുഖ്ദത അല്‍ സദര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും സായുധ സംഘം നേതാവ് നേതൃത്വം നല്‍കുന്ന മറ്റൊരു വിഭാഗവും തെരഞ്ഞെടുപ്പില്‍ മുന്നേറിയതായി  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഐ.എസിനുമേല്‍ വിജയം നേടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടതിനുശേഷം ആദ്യമായാണ് ഇറാഖില്‍ വോട്ടെടുപ്പ് നടന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു. പോളിംഗ് ശതമാനം 44.5 ശതമാനമായിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത് കുറവാണ്. 16 പ്രവിശ്യകളില്‍നിന്നാണ് 329 പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്.