Thursday , December   13, 2018
Thursday , December   13, 2018

സെല്‍ഫി പ്രേമികള്‍ക്ക് റെഡ്മി എസ് 2 

ഷവോമി റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ സെല്‍ഫി ഫോക്കസ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി എസ് 2 ചൈനയില്‍ പുറത്തിറങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫീച്ചറുകളോട് കൂടിയ ഫോണ്‍ സെല്‍ഫി പ്രേമികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ബജറ്റ് സ്മാര്‍ട്‌ഫോണാണ്.സ്‌നാപ്ഡ്രാഗണ്‍ 625 ല്‍ പ്രവര്‍ത്തിക്കുന്ന 5.99 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 3 ജിബി റാം, ആന്‍ഡ്രോയിഡ് 8.1 ഓറോ റാം, മള്‍ട്ടിമീഡിയ റിയര്‍ ക്യാമറ, എല്‍ഇഡിയോട് കൂടിയ 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അക പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി ആഴത്തിലുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 5 മെഗാപിക്‌സല്‍ ക്യാമറ രണ്ടാം ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.ഡ്യുവല്‍ സിം, മൈക്രോ എസ്ഡി സ്ലോട്ടുകള്‍, 3080 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്. 32 ജിബി 3 ജിബി റാം മോഡലിന് 999 യുവാന്‍ ആണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ എത്തുമ്പോള്‍ ഏകദേശം 10000 രൂപയോളം പ്രതീക്ഷിക്കാം. 64 ജിബി 4 ജിബി റാം മോഡലിന് 1299 യുവാന്‍ അതായത് ഏകദേശം 14000 രൂപയോളം വിലയും പ്രതീക്ഷിക്കാം.


 

Latest News