Tuesday , August   21, 2018
Tuesday , August   21, 2018

വരനും വധുവിനും തമ്മില്‍ പ്രായ വ്യത്യാസം 53  എന്നിട്ടും ഹാപ്പി ഫാമിലി 

വരനേക്കാള്‍ വധുവിന് അല്‍്പം പ്രായം കൂടിയാല്‍  ഇത് ശരിയാവില്ല എന്നുപറയുന്നവരാണ് ഭൂരിപക്ഷവും. അത്തരക്കാരെ അല്‍പംപോലും കൂസാതെ ജീവിതം ആസ്വദിക്കുകയാണ് ലണ്ടനിലെ ദമ്പതികളായ അല്‍മേഡയും ഗാരി ഹാര്‍ഡഷവിക്കും. ഇവരുടെ പ്രായം അറിയുമ്പോള്‍ ഞെട്ടരുത് ഗാരിക്ക് പത്തൊമ്പതു വയസും ഭാര്യ അല്‍മേഡയ്ക്ക് എഴുപത്തിമൂന്നും. കുറച്ചുനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. അല്‍മേഡയ്ക്ക് എഴുപത്തിയൊന്ന് വയസുള്ളപ്പോഴായിരുന്നു ആദ്യ ദര്‍ശനം. അവരുടെ മകന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇത്. രണ്ടുമാസം കഴിഞ്ഞ് മറ്റൊരു കുടുംബ സദസില്‍ വച്ചായിരുന്നു അടുത്ത കണ്ടുമുട്ടല്‍. അപ്പോഴേക്കും ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടിരുന്നു.കുറച്ചുദിവസത്തിനകം വിവാഹവും കഴിഞ്ഞു. ഒന്നരവര്‍ഷത്തോളമായി സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. 
പ്രണയം ആത്മാര്‍ഥമാണെങ്കില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന പക്ഷക്കാരിയാണ് അല്‍മേഡ. ഇവരുടെ സുന്ദരമായ പെരുമാറ്റവും നീലക്കണ്ണുകളുമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് ഗാരി പറയുന്നത്. 
അമ്മൂമ്മയുടെ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണം ഗാരിയോട് ചോദിച്ചാല്‍ ഉടന്‍ ഉത്തരം റെഡി പ്രായം കൂടിയ സ്ത്രീകളോടു മാത്രമേ ഇതുവരെ ഇഷ്ടം തോന്നിയിട്ടുള്ളൂ. അല്‍മേഡയുടെ കാര്യത്തിലും അതായിരുന്നു. അല്‍മേഡയുടെ തീരുമാനത്തോട് കുടുംബത്തിലെ ആര്‍ക്കും യോജിപ്പില്ല. മക്കള്‍ മിണ്ടുക കൂടിയില്ല. അല്‍മേഡയുടെ പേരക്കുട്ടികള്‍ പോലും ഗാരിയെക്കാള്‍ മൂത്തവരാണ്. ബന്ധുക്കളുടെയും  മക്കളുടെയും  പെരുമാറ്റമൊന്നും കാര്യമാക്കുന്നില്ലെന്നാണ് അല്‍മേഡ പറയുന്നത്. ഗാരിയുടെ വീട്ടിലും സമാനസ്ഥിതിതന്നെ.