Friday , October   19, 2018
Friday , October   19, 2018

ഇഞ്ചി ചായ അത്യുത്തമം

ആരോഗ്യത്തിനും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഉത്തമ  മരുന്നാണ്  ഇഞ്ചിയിട്ട ചായ. ദിവസവും ഇഞ്ചി കഴിയ്ക്കുന്നത് മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്ക്  നല്ലൊരു മരുന്നാണ്. ഭക്ഷണത്തിലെ വിഷാംശം, ഗര്‍ഭകാലം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള ഛര്‍ദി ഒഴിവാക്കാം. എന്നാല്‍ ഇഞ്ചി ചായയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ ആരും ശ്രമിക്കാറില്ല. ആമാശയത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അകറ്റി ദഹന പ്രക്രിയ വേഗത്തിലാക്കാനും വിശപ്പില്ലായ്മ പരിഹരിക്കാനും ഇഞ്ചി ചായ കേമനാണ്. മടുപ്പും ക്ഷീണവും അകറ്റാനും ശരീര വണ്ണം കുറയ്ക്കുന്നതിനും ഇഞ്ചിചായ ഉത്തമാണെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന പലതരത്തിലുള്ള ബാക്ടീരിയകളില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും.


 

Latest News