Monday , December   10, 2018
Monday , December   10, 2018

ഇന്തോ - പാക്  അതിർത്തിയിലെ സൗഹൃദ നാളുകൾ കാത്ത് 

സ്വീഡനും  നോർവേയും അതിരിടുന്ന പാലത്തിന്റെ ചിത്രമാണ് ഇതോടൊപ്പം. ഈ പാലം കടന്ന് ഒരു ദിവസം  25,000 പേരോളം ഒരു രാജ്യത്തു നിന്നും മറ്റേ രാജ്യത്തു ജോലിക്ക് എത്തുന്നുണ്ട്. 
ഇരു രാജ്യങ്ങളും തമ്മിലുള്ള 1630 കി. മീ അതിർത്തിയിൽ എവിടെയും വാഗാ അതിർത്തിയുടെ അതിവിദൂര ചിത്രങ്ങൾ പോലുമില്ല. 
സ്വീഡൻ യൂറോപ്യൻ യൂണിയനിലുണ്ട്. നോർവേ ഇ യു വിൽ ചേരാതെ നിൽക്കുന്നു.സാംസ്‌കാരികമായി ഇരു രാജ്യങ്ങൾക്കും ഒട്ടേറെ സാദൃശ്യങ്ങൾ. കൂടാതെ ഉറച്ച വ്യാപാര, വാണിജ്യ ബന്ധങ്ങളും. 
നോർവേക്കാരൻ പറയുന്ന ഭാഷ സ്വീഡിഷുകാരന് പിടികിട്ടും. 1814 നും 1905 നും ഇടയിൽ ഇരു രാജ്യങ്ങളും ഒന്നായിരുന്നു. പിരിയാൻ തീരുമാനിച്ചപ്പോൾ മാന്യമായി കൈകൊടുത്തു പിരിഞ്ഞു. ഇപ്പോഴും ആ മാന്യത തുടരുന്നു. 
കളിക്കളത്തിൽ സ്വീഡനിറങ്ങുമ്പോൾ സ്വീഡിഷുകാർ കഴിഞ്ഞാൽ ഏറ്റവും അധികം പ്രോൽസാഹനം കൊടുക്കുന്നത് നോർവേക്കാരാണ്. തിരിച്ചു നോർവെയുടെ സപ്പോർട്ടേഴ്‌സാണ് സ്വീഡനും.
ഈ രണ്ടു രാജ്യങ്ങളും ഡെൻമാർക്ക്, ഐസ്‌ലാൻഡ്, ഫിൻലൻഡ് ഉൾപ്പെട്ട നോർഡിക് കൗൺസിലിന്റെ മാതൃകയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക ചേർന്നൊരു കൗൺസിലിനെ കുറിച്ച് വെറുതെ ആഗ്രഹിച്ചു പോയതാണ്. എവിടെ നടക്കാൻ?
 

Latest News