Tuesday , April   24, 2018
Tuesday , April   24, 2018

കതുവ പ്രതിഷേധത്തെ  അപമാനിക്കാന്‍ കള്ള ചിത്രവുമായി ബി.ജെ.പി എം.പി 

ന്യൂദല്‍ഹി- ജമ്മുവിലെ കതുവ സംഭവം വിദേശരാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിക്കാന്‍ ബി.ജെ.പി രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ ഉപയോഗിച്ചത് വ്യാജ ഫോട്ടോകള്‍.
ദാരുണമായ കുറ്റകൃത്യം രാഹുല്‍ ഗാന്ധി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചതിനാല്‍ ഇന്ത്യയെ ആക്ഷേപിക്കാന്‍ വിദശേത്ത് അവസരമുണ്ടായെന്ന് ആരോപിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ തുര്‍ക്കിയിലെ ഇസ്താംബൂള്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള ചിത്രങ്ങളെന്ന അടിക്കുറിപ്പോടെ കൃത്രിമ ഫോട്ടോകള്‍ പോസറ്റ് ചെയ്തത്.


നിങ്ങളുടെ സ്ത്രീകളെ ഇന്ത്യയില്‍ അയക്കുമ്പോള്‍ സൂക്ഷിക്കുക, സ്ത്രീകളേ ഇന്ത്യയിലേക്ക് പോകരുത് അതു നിങ്ങളുടെ ശ്മശനാമകും തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ ടി ഷര്‍ട്ട് ധരിച്ചവര്‍ ഇസ്താംബൂള്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നതായാണ് ചിത്രം. 
കോണ്‍ഗ്രസായാലും പാക്കിസ്ഥാനായാലും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ പൊരുതുമെന്നും എം.പി പറയുന്നു. കോണ്‍ഗ്രസ് ഇന്‍സ്പയേഡ് പാക് സ്‌പോണ്‍സേഡ് എന്ന ഹാഷ് ടാഗുമുണ്ട്. 


എന്നാല്‍ ഈ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയാറാക്കിയ കൃത്രിമ ഫോട്ടോകളാണെന്ന് സമൂഹ മാധ്യമങ്ങളിലെ വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും കണ്ടെത്തുന്ന എസ്എം ഹോക്‌സ് സ്ലേയര്‍ എന്ന സൈറ്റ് കണ്ടെത്തി.
രാജീവ്ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ സേവ് ചെയ്ത ശേഷം സൂം ചെയ്തു നോക്കൂ എന്നാണ് ഹോക്‌സ് സ്ലേയര്‍ ആവശ്യപ്പെടുന്നത്. വ്യജ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സൈറ്റ് എം.പിയെ ഉപദേശിച്ചിട്ടുമുണ്ട്. 


 

Latest News