Sunday , September   23, 2018
Sunday , September   23, 2018

യുഎഇ വഴി കടന്നു പോകുന്നവര്‍ക്ക് ട്രാന്‍സിറ്റ് വിസ അനുവദിക്കും

അബുദബി- യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റി വീസ അനുവദിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടന്നു യാത്രക്കാര്‍ക്ക് പുറത്തിറങ്ങി നഗര പര്യടനം നടത്താന്‍ അവസരമൊരുക്കുന്നത് ടൂറിസം വികസനത്തിന് മുതല്‍കൂട്ടാകുമെന്ന് കണ്ടാണ്  സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് കരടു നയം മന്ത്രിസഭ അംഗീകരിച്ചു. 

നിലവില്‍ 50 രാജ്യക്കാര്‍ക്ക് യുഎഇ വിസ ഓണ്‍ അറൈവല്‍ നല്‍കുന്നുണ്ട്. അതേസമയം ദുബായ്, അബുദബി, ഷാര്‍ജ പോലുള്ള വലിയ വിമാനത്താവളങ്ങള്‍ വഴി കടന്നു പോകുവരില്‍ ഭൂരിപക്ഷവും എയര്‍പോര്‍ട്ടിനു പുറത്തിറങ്ങാന്‍ അവസരമില്ലാത്തവരാണ്. മണിക്കൂറുകളോളം ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ കണക്ഷന്‍ ഫ്‌ളൈറ്റിനു കാത്തിരിക്കേണ്ടി വരുന്നു. പ്രത്യേകിച്ച്് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ കടന്നു പോകുന്നത്. 

കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളത്തിലെത്തിയ മൊത്തം യാത്രക്കാര്‍ 8.9 കോടി ആയിരുന്നു. ഇവരില്‍ 70 ശതമാനവും ട്രാന്‍സിറ്റ് യാത്രക്കാരായിരുന്നു. ഇവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമെ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.  

ട്രാന്‍സിറ്റ് അനുവദിക്കുന്നതോടെ യുഎഇ വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക്് ദുബായ്, അബുദബി, ഷാര്‍ജ പോലുള്ള നഗരങ്ങളില്‍ ഒരു ദിവസം ചെലവിടാനുള്ള അവസരം ലഭിക്കും.
 

Latest News