Monday , June   18, 2018
Monday , June   18, 2018

ഛര്‍ദിക്കാന്‍ പറഞ്ഞു, മൂര്‍ഖന്‍ ഛര്‍ദിച്ചു; സുജിതിന്റെ വിഡിയോ വൈറലായി 

കോഴിക്കൂട്ടില്‍ കയറി കോഴിയെ കൊന്ന ശേഷം മുട്ടകള്‍ അകത്താക്കിയ മൂര്‍ഖന്‍ പാമ്പ് അവ ഛര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വയനാട്ടിലെ മാനന്തവാടിയില്‍ തലപ്പുഴ കാപ്പാട്ടുമലയില്‍ ഗിരീഷിന്റെ വീട്ടിലെ  കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖനാണ്  അടയിരുന്ന കോഴിയെ കൊല്ലുകയും  മുട്ടകള്‍ അകത്താക്കുകയും ചെയ്തത്. ഏഴു മുട്ടകളാണ് പാമ്പ് വിഴുങ്ങിയത്.

വീട്ടുകാര്‍ ബഹളം കൂട്ടിയതോടെ കൂട്ടില്‍നിന്ന് പുറത്തുകടക്കാന്‍ പറ്റാതായ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥനും പാമ്പുപിടിത്ത വിദഗ്ധനുമായ വി.പി. സുജിത് എത്തിയാണ് പുറത്തെടുത്തത്. വയനാട്-കര്‍ണാടക അതിര്‍ത്തിയിലെ ബേഗുര്‍ വന്യജീവി സങ്കേതത്തിലെ സംരക്ഷണ ഉദ്യോഗസ്ഥനാണ് സുജിത്. 
പുറത്തെത്തിയ പാമ്പ് വിഴുങ്ങിയ മുട്ടകള്‍ ഛര്‍ദിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒന്നിനു പിറകേ ഒന്നായി വിഴുങ്ങിയ ഏഴു മുട്ടകളും പാമ്പ് ഛര്‍ദിക്കുന്നത് ഇതിനകം നിരവധി പേര്‍ കണ്ടു. മൂര്‍ഖനെ പിടിച്ച സുജിത് പിന്നീടതിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.
 

Latest News