Monday , December   10, 2018
Monday , December   10, 2018

കതുവ കേസ് 28-ലേക്ക് നീട്ടി; വിചാരണ  ജമ്മുവില്‍ വേണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്

പ്രതികളിലൊരാളായ സഞ്ജി റാമിനെ കോടതിയിലേക്ക് കൊണ്ടുവരുന്നു.

ന്യൂദല്‍ഹി- ജമ്മുവിലെ കതുവയില്‍ എട്ടുവയസ്സുകാരിയെ ബലാസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതയില്‍. പരമോന്നത നീതിപീഠം ഹരജിയില്‍ ഇന്ന് ഉച്ചക്കുശേഷം വാദം കേള്‍ക്കും.
തന്റേയും കുടുംബത്തിന്റേയും സുരക്ഷ കൂടി കണക്കിലെടുത്ത് കേസിന്റെ വിചാരണ ചണ്ഡഗീഢിലേക്ക് മാറ്റണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 


ജമ്മുവില്‍ നിലവിലുള്ള സാഹചര്യത്തില്‍ വിചാരണ സമാധാനപരമായി നടക്കുമെന്ന് കരുതുന്നില്ല. കതുവയിലെ അഭിഭാഷകര്‍ രംഗത്തുവന്നതും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞതും ഹരജിയില്‍ ചൂണ്ടിക്കാട്ടിയതായി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. 


അതിനിടെ, കേസില്‍ വിചാരണ ആരംഭിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റി. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവയതായും പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു. തങ്ങള്‍ നുണപരിശോധനക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കതുവ കോടതി വിചാരണ നീട്ടിയത്. 

Latest News