ജയ്പൂര്‍- രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ സ്വരൂപ് കാ ടല ഗ്രാമത്തില്‍ രണ്ടു ദലിത പെണ്‍കുട്ടികളുടേയും ഒരു മുസ്ലിം ആണ്‍കുട്ടിയുടേയും മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ഗ്രാമത്തിലെ ജനവാസ മേഖലയില്‍ നിന്ന് അകലെ വിജനമായ വഴിയരികിലെ മരത്തിലാണ് രണ്ടു ദിവസം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ ദുരൂഹതകളേറുകയാണ്. പോലീസ് പറയുന്നത് കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ്. എന്നാല്‍ നാട്ടുകാര്‍ ഇതു വിശ്വസിക്കുന്നില്ല. 12-ഉം 13-ഉം വയസ്സുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാര്‍ പറുന്നത്. കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്്.
എന്റെ മക്കളായ 13-കാരി ശാന്തിയും 12-കാരി മധുവും വ്യാഴാഴ്ച രാത്രി വീട്ടില്‍ തങ്ങളോടൊപ്പം ഉറങ്ങിയിരുന്നു. അര്‍ദ്ധരാത്രിയാണ് ഇവരെ കാണാതായത്. ഇവരെ തട്ടിക്കൊണ്ടു പോയതാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ബലാല്‍സംഗം ചെയ്തു കൊന്ന ശേഷം കെട്ടിത്തൂക്കിയതാണ്-കുട്ടികളുടെ അച്ഛന് കിശന്‍ മേഘ്വാല് പറയുന്നു. കൂട്ടികളുടെ മൃതദേഹത്തോടൊപ്പം 17-കാരനായ ദേശല്‍ ഖാനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദേശല്‍ ഖാനാണ് കൊലപാതക്കിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഈ യുവാവിന് കുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ കുട്ടികളെ വീട്ടില്‍ നിന്നിറക്കി കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. അതേസമയം പോലീസ് പറയുന്നത്് മൂന്ന് പേരും ആത്മഹത്യ ചെയ്തതാണെന്നാണ്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.