*ഏച്ചിക്കാനം, മ്യൂസ് മേരി ജോർജ് എന്നിവർ പുതിയ അംഗങ്ങൾ
തൃശൂർ - കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലേക്ക് ബൈലോ പ്രകാരം പത്ത് പേരെക്കൂടി തെരഞ്ഞെടുത്തു. സർക്കാർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ ചേർന്നാണ് തെരഞ്ഞെടുത്തത്. പ്രഭാവർമ്മ, പ്രൊഫ.വി.സുകുമാരൻ, പ്രൊഫ.എം.എം.നാരായണൻ, എസ്.ജോസഫ്, ടി.പി.വേണുഗോപാലൻ, പി.വി.കെ.പനയാൽ, ഡോ.സി.ഉണ്ണികൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ശിവരാമൻ ചെറിയനാട്, മ്യൂസ് മേരി ജോർജ് എന്നിവരെയാണ് പ്രസിഡണ്ട് വൈശാഖന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തെരഞ്ഞെടുത്തത്.
അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ്, സെക്രട്ടറി ഡോ.കെ.പി.മോഹനൻ, കെ.ഇ.എൻ., ടി.ഡി.രാമകൃഷ്ണൻ, ബെന്യാമിൻ, കെ.പി.ശങ്കരൻ, നാരായൻ, ബി.എം.സുഹറ, സുഭാഷ് ചന്ദ്രൻ, പവിത്രൻ തീക്കുനി, ഡോ.രാവുണ്ണി, ഇ.പി.രാജഗോപാലൻ, ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ.വി.എൻ.മുരളി, തൃശൂർ ജില്ലാ കലക്ടറുടെ പ്രതിനിധി എസ്.രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്ലോർ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, വൈലോപ്പിള്ളി സംസ്കൃതിഭവൻ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികൾ കൂടിച്ചേർന്നതാണ് ജനറൽ കൗൺസിൽ.






