ജിദ്ദ - ജിദ്ദ കോർണിഷിൽ ഫോട്ടോയെടുക്കുന്നത് നിരോധിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ജിദ്ദ നഗരസഭ നിഷേധിച്ചു. കോർണിഷിൽ ഫോട്ടോയെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്ക് ശിക്ഷയുണ്ടാകുമെന്നുമായിരുന്നു ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ അത്തരം പ്രചാരണം ശരിയല്ലെന്നും ഔദ്യോഗികമായി നഗരസഭ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.